KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ കേരളോത്സവം 2026 ക്രിക്കറ്റ് മത്സരം സമാപിച്ചു

.
കൊയിലാണ്ടി നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി കൊയിലാണ്ടി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരം ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ ഇന്ന് സമാപിച്ചു. മത്സരത്തിൽ പ്ലൈയ്സ് ഇലവൻ കൊയിലാണ്ടി ഒന്നാം സ്ഥാനവും അമിഗോസ് പുളിയഞ്ചേരി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സമാപനച്ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ, വൈസ് ചെയർപേഴ്സൺ സി.ടി. ബിന്ദു എന്നിവർ സന്നിഹിതരായി.
.
.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എം. നജീബ്, രമ്യ പണ്ടാരക്കണ്ടി, എ.പി. സുധീഷ്, എന്നിവരും കൗൺസിലർമാരായ പി.കെ. ഷൈജു,  ആയിഷ ജാസ്മിൻ, സി.കെ. ജയദേവൻ, സാദിയ, തസ് നിയ ടീച്ചർ, നുസൈബ അസൈനാർ, മഹേഷ്, ദിനേശ്, എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പി. കെ ശ്രീനി സ്വാഗതവും സെക്രട്ടറി പാർവ്വതി ചന്ദ്രൻ KAS നന്ദി രേഖപ്പെടുത്തി. വിജയികളെയും മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളെയും നഗരസഭ അഭിനന്ദിച്ചു.
Share news