നെഹ്റു ജയന്തി ആഘോഷിച്ചു
.
കൊയിലാണ്ടി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്ര ശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനാഘോഷം എ.സി. ഷണ്മുഖദാസ് പഠനകേന്ദ്രം കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പുഷ്പാർച്ചനക്ക് ശേഷം പഠന കേന്ദ്രം പ്രസിഡണ്ട് ചേനോത്ത് ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ. നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.എ. ഗംഗാധരൻ ഒ. രാഘവൻ മാസ്റ്റർ, ടി.എൻ ദാമോദരൻ നായർ, പി.എം. ബി. നടേരി എന്നിവർ സംസാരിച്ചു.



