KOYILANDY DIARY.COM

The Perfect News Portal

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സാമൂഹ്യ നീതിക്കായി ”സ്ത്രീ ശക്തി” ക്യാമ്പയിൻ സംഘടിപ്പിച്ചു

.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സാമൂഹ്യ നീതിക്കായി ”സ്ത്രീ ശക്തി” ക്യാമ്പയിൻ സംഘടിപ്പിച്ചു. അഖിലേന്ത്യാ ജനാധിപത്യ അസോസിയേഷൻ വൈസ് പ്രസിഡണ്ട് അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് നഫീസ കൊയിലോത്ത് അധ്യക്ഷത വഹിച്ചു.
മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. എം ആതിര, അഞ്ചു ശ്രീധർ, ജില്ലാ ജോയിന്റ് സെക്രട്ടറി സി. എം യശോദ, വൈസ് പ്രസിഡണ്ട് എ പി പ്രജിത, സംസ്ഥാന കമ്മിറ്റി അംഗം ദീപ ഡി ഓൾഗ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി യു. സുധർമ്മ സ്വാഗതവും, ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ്അംഗം ബിന്ദു സോമൻ നന്ദിയും പറഞ്ഞു.
Share news