KOYILANDY DIARY.COM

The Perfect News Portal

ഇടുക്കി കടമാക്കുഴിയിൽ പാറ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു

.

ഇടുക്കി: കട്ടപ്പന കടമാക്കുഴിയിൽ പാറ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തോട്ടം ഉടമ ബെന്നി പുരയിടത്തിൽ ആണ് മരിച്ചത്. ഏലത്തോട്ടത്തിൽ പണിയെടുക്കുമ്പോൾ വലിയ പാറ ഇടിഞ്ഞ് വീഴുകയായിരുന്നു. രാവിലെ ജോലിയ്ക്കായി ഭാര്യയ്‌ക്കൊപ്പം എത്തിയതായിരുന്നു ബെന്നി. ഇതിനിടെയാണ് വലിയ പാറക്കൂട്ടം മലമുകളിൽ നിന്ന് ഇടിഞ്ഞ് താഴേക്ക് പതിച്ചത്.

 

മുൻപ് ഉരുൾ പൊട്ടലുണ്ടായ മേഖല കൂടിയാണിത്. പാറ വരുന്നത് കണ്ട് ഓടിമാറാൻ ബെന്നി ശ്രമിച്ചെങ്കിലും രക്ഷപ്പെടാൻ കഴിഞ്ഞില്ല. ബെന്നിയെ ഏറെ ശ്രമകരമായാണ് പാറയ്ക്കടിയിൽ നിന്ന് പുറത്തെടുത്തത്. സ്ഥലത്തേക്ക് ആളുകളെ കയറ്റിവിടുന്നത് പൊലീസ് നിയന്ത്രിച്ചു. ഇനിയും പാറയിടിയാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

 

Share news