KOYILANDY DIARY

The Perfect News Portal

തൃശൂരിൽ ലോറിയിൽനിന്ന് ഇരുമ്പ് ഷീറ്റ് വീണ് രണ്ട് യാത്രക്കാർ മരിച്ചു

തൃശൂരിൽ ലോറിയിൽനിന്ന് ഇരുമ്പ് ഷീറ്റ് വീണ് രണ്ട് യാത്രക്കാർ മരിച്ചു.. തൃശൂര്‍: ചാവക്കാട് പുന്നയൂര്‍ക്കുളത്തിനടുത്ത് അകലാട് ട്രൈലര്‍ ലോറിയില്‍ നിന്നാണ് ഇരുമ്പ് ഷീറ്റ് പുറത്തേക്ക് വീണ് വഴി യാത്രക്കാരായ രണ്ട് പേര്‍ മരിച്ചത്. അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി, ഷാജി എന്നിവരാണ് മരിച്ചത്

അകലാട് സ്‌കൂളിന് സമീപമാണ് അപകടം. അപകടത്തെ തുടര്‍ന്ന് ട്രൈലർ ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മലപ്പുറത്തുനിന്നും ചാവക്കാട്ടേക്ക് പോകുകയായിരുന്നു ലോറി. ഭാരമേറിയ ഷീറ്റുകൾ മുഴുവനും റോഡിൽ വീണു. മതിയായ സുരക്ഷയില്ലാതെയാണ് ഷീറ്റുകൾ കൊണ്ടുവന്നത്. ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.