KOYILANDY DIARY

The Perfect News Portal

തിരുമുറ്റം നവീകരണം ആരംഭിച്ചു

കൊയിലാണ്ടി: വിയ്യൂര്‍-കൊടക്കാട്ടും മുറിയിലെ അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ തിരുമുറ്റം കരിങ്കല്ല് പാകി നവീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. എടമന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെയും , പരമേശ്വരന്‍ നമ്പൂതിരിയുടെയും സാന്നിധ്യത്തില്‍ പറമ്പില്‍ ശ്രീധരന്‍ നായര്‍, അരീക്കണ്ടി ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് പ്രവൃത്തിയുടെ ആരംഭം കുറിച്ചു.

നാലുപുരക്കല്‍ നാരായണന്‍ ആചാരി, വി. ബാലകൃഷ്ണന്‍, ചാത്തോത്ത് ശ്രീധരന്‍, കെ.എ. ഭാസ്‌കരന്‍, എന്‍.കെ. ദാക്ഷായണി, ചാലില്‍ ഉഷ എന്നിവര്‍ പങ്കെടുത്തു.


Leave a Reply

Your email address will not be published. Required fields are marked *