KOYILANDY DIARY

The Perfect News Portal

തിക്കോടിയിൽ സ്ത്രീ സ്വയം രക്ഷ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: തിക്കോടിയിൽ സ്ത്രീ സ്വയം രക്ഷ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് റൂറൽ പോലീസ് വനിതാ സെല്ലും ഗ്രാമ കർമസേന പുറക്കാടും ചേർന്നാണ് സ്ത്രീ സ്വയം രക്ഷ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. പുറക്കാട് സൗത്ത് എൽ.പി. സ്കൂളിൽ നടന്ന പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ജമീലാ സമദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ടും, ഗ്രാമ കർമസേന ചെയർമാനുമായ രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മേലടി ബ്ലോക്ക് മെമ്പർ രാജീവൻ കൊടലൂർ, വാർഡ് മെമ്പർമാർ ആയ ബിബിതാ ബൈജു, സിനിജ, ജിഷ കാട്ടിൽ, സിന്ദൂര ബാബു എന്നിവർ സംസാരിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷീജ, ബിന്ദു തുടങ്ങിയവർ പരിശീലന പരിപാടിക്ക്‌ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *