KOYILANDY DIARY

The Perfect News Portal

അക്ഷരം സാഹിത്യ പുരസ്കാരം ഉഷ സി. നമ്പ്യാർക്ക്

കൊയിലാണ്ടി: അക്ഷരം സാഹിത്യ പുരസ്കാരം ഉഷ സി. നമ്പ്യാർക്ക്. അഖില കേരള കലാ സാഹിത്യ സാംസ്കാരിക രംഗം (അക്ഷരം) പതിനഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ അക്ഷരം സാഹിത്യ പുരസ്കാരം ഉഷ സി. നമ്പ്യാരുടെ ‘നന്മ പൂക്കുന്ന സൗഹൃദങ്ങൾ’ എന്ന കഥാ സമാഹാരത്തിന് ലഭിച്ചു. കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ് പുരസ്കാരവും നാടകകൃത്ത് തച്ചിലോട്ട് നാരായണൻ ബഹുമതി പത്രവും നൽകി. സാഹിത്യകാരൻ ശത്രുഘ്നൻ അധ്യക്ഷത വഹിച്ചു. മുൻകേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, റഹീം പൂവാട്ടുപറമ്പ്, മുരളി ബേപ്പൂർ, പ്രകാശ് കരുമല എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *