KOYILANDY DIARY

The Perfect News Portal

താലൂക്ക് വികസന സമിതി യോഗം

കൊയിലാണ്ടി: താലൂക്ക് വികസന സമിതി യോഗം ചേർന്നു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കുമുള്ളി കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പരിധിയിലെ കൃഷി ഓഫീസുകളിലെ ആവശ്യത്തിന് കൃഷി അസിസ്റ്റ്മാരെ നിയമിക്കുന്നില്ലെന്നും ഓഫീസർമാർക്ക് ഒന്നിലധികം കൃഷി ഓഫീസുകളുടെ ചുമതല നൽകുന്നത് കാരണം ബന്ധപ്പെട്ട ഓഫീസുകളിൽ നിന്നും സേവനം ലഭ്യമാകുന്നതിൽ കാലതാമസം നേരിടുന്നതായും. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് സഭയിൽ ആവശ്യമുയർന്നു.

തഹസിൽദാർ. കെ ഗോകുൽദാസ് പയ്യോളി നഗരസഭാ വൈസ് ചെയർമാൻ കെ. വി. ചന്ദ്രൻ, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ ചെറുകുറ്റി. വിവിധ രാഷ്ട്രീ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *