KOYILANDY DIARY

The Perfect News Portal

തലശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍

തലശേരി: തലശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍. കൊടുവള്ളി സ്വദേശികളായ കരുവംപൊയില്‍ പൊന്‍പാറയ്ക്കല്‍ ഇഖ്ബാല്‍ (30), പെരുന്തോട്ടത്തില്‍ മുഹമ്മദ് (21) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.

കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കു കടത്തുകയായിരുന്ന കുഴല്‍പ്പണമാണ് പിടികൂടിയത്. തലശേരി ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം, സി.ഐ കെ.വി. പ്രേമചന്ദ്രന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ എം. അനില്‍, പ്രത്യേക സ്ക്വാഡ് അംഗങ്ങളായ അജയന്‍, ബിജുലാല്‍, വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് കുഴല്‍പ്പണ സംഘത്തെ ആസൂത്രിതമായി കുടുക്കിയത്.

ഇന്നു രാവിലെ 9.30 ഓടെ തലശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഘത്തെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് ട്രെയിനില്‍ കേരളത്തിലേക്ക് പണം കടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *