KOYILANDY DIARY

The Perfect News Portal

തലക്കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

തൊടുപുഴ: തൊടുപുഴയില്‍ ദൂരൂഹ സാഹചര്യത്തില്‍ തലക്കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. സംഭവത്തില്‍ കൗമാര പ്രായക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ വണ്ടമറ്റം അമ്പാട്ട് വീട്ടില്‍ അര്‍ജ്ജുനാണ് തലക്കേറ്റ പരിക്കിനെ തുടര്‍ന്ന് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിയില്‍ ഐരാമ്പിളളി കവലയില്‍ ബൈക്കില്‍ നിന്ന് വീണ നിലയില്‍ അര്‍ജ്ജുനെ നാട്ടുകാരാണ് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റോഡില്‍ വീഴുന്നതിന് മുമ്പ്‌ അര്‍ജ്ജുന് പടിഞ്ഞാറേ കോടിക്കുളം വെളളംചിറയിലെ ഒരുവീട്ടില്‍ വച്ച്‌ മര്‍ദ്ദനമേറ്റതായ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൗമാരപ്രായക്കാരന്‍ അറസ്റ്റിലായത്.

അര്‍ജ്ജുന്‍റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു. മൂലമറ്റം സെന്ട് ജോസഫ് കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിയാണ് മരിച്ച അര്‍ജ്ജുന്‍. സഹപാഠിയായ വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ വച്ച്‌ സഹോദരന്‍റെ മര്‍ദ്ദനമേറ്റ അര്‍ജ്ജുന്‍ തിരികെ ബൈക്കോടിച്ചു വരുമ്പോള്‍ റോഡിലേക്കു കുഴഞ്ഞു വീഴുകയായിരുന്നെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *