ബി.ജെ.പി. പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച്‌പേർ കസ്റ്റഡിയിൽ
ധര്‍മടം: തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷിനെ വെട്ടിക്കൊന്ന സംഭവത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍.
ബുധനാഴ്ച രാത്രി പതിനൊന്നോടെ ഒരു സംഘം വീട്ടില്‍ കയറി ആക്രമിച്ചാണ് മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്റവിട എഴുത്തന്‍ സന്തോഷിനെ വെട്ടിക്കൊന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ തലശ്ശേരി പോലീസ് ചോദ്യം ചെയ്തുവരുകയാണ്. ഇവര്‍ കൊലക്കേസില്‍ പ്രതികളാണോ എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. കസ്റ്റഡിയിലെടുത്തവരുടെ പേര് വിവരങ്ങളും പോലീസ് വെളിപ്പെടുത്താന്‍ തയാറായിട്ടില്ല.




