KOYILANDY DIARY

The Perfect News Portal

തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് 19 ബാധിച്ച്‌ മരിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് 19 ബാധിച്ച്‌ മരിച്ചു. മധുര സ്വദേശി ദാമോദറാണ്(56) രാജീവ് ഗാന്ധി ആശുപത്രിയില്‍ മരിച്ചത്. ഈ മാസം 12നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദാമോദര്‍ അടക്കം മുഖ്യമന്ത്രി പളനിസ്വാമിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. പളനിസ്വാമിയുടെ ഫോട്ടോഗ്രാഫര്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട്ടില്‍ 48019 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 528 പേര്‍ മരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *