KOYILANDY DIARY

The Perfect News Portal

തണൽ ഫാർമസിഉദ്ഘാടനം ചെയ്‌തു

കൊയിലാണ്ടി: ഏറ്റവും  ഗുണമേൻമയുള്ള മരുന്നുകൾ ഏറ്റവും വിലക്കുറവിൽ സാധാരണ ജനങ്ങൾക്ക്‌ ലഭിക്കുന്ന തണൽ ഫാർമസിയുടെ ഉദ്ഘാടനം  കെ. മുരളീധരൻ എം. പി. നിർവ്വഹിച്ചു.
നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് മരുന്നുകളുടെ ആദ്യ വില്പന വൈസ് ചെയർമാൻ അഡ്വ. കെ. സത്യന് നൽകി നിർവ്വഹിച്ചു.

തണൽ കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ സിദ്ദീഖ് കൂട്ടുമ്മുഖം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹീർ ഗാലക്‌സി സ്വാഗതം പറഞ്ഞു . വാർഡ് കൗൺസിലർ എ.അസീസ്  ആശംസകൾ നേർന്ന് സംസാരിച്ചു.. തണൽ ട്രെഷറർ കെ. പി. ത്വൽഹത്ത് കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *