KOYILANDY DIARY

The Perfect News Portal

തണലിൻ്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: കെ. മുരളീധരന്‍ എം. പി

അരിക്കുളം: രോഗികള്‍ക്കൊപ്പം നില്‍ക്കുകയും രോഗമില്ലാത്ത നാളേക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തണലിൻ്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് കെ. മുരളീധരന്‍ എം. പി . അരിക്കുളം നന്മ തണല്‍ ഡയാലിസിസ് യൂണിറ്റില്‍ ആരംഭിക്കുന്ന ഫിസിയോ തെറാപ്പി ആന്‍ഡ്​ വെല്‍നെസ് സെൻ്റര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അര്‍ബുദ – വൃക്ക രോഗികള്‍ക്ക് വലിയ ആശ്വാസമാണ് തണല്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. രജനി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി. ശിവാനന്ദന്‍, എ.കെ.എന്‍. അടിയോടി, ടി.പി.
അബ്ദുല്‍ ലത്തീഫ്, അബ്ദുല്ല കാട്ടുകണ്ടി, എം. പ്രകാശന്‍, കെ. അഭിനീഷ്, അഷ്‌കര്‍ അലി, റസിയ ടീച്ചര്‍, ഇമ്ബിച്ച്‌യാലി സിതാര, പി.വി. അനുഷ, സി. രാമദാസ്, അഹമ്മദ്‌ മൗലവി, ഇ. രാജന്‍ മാസ്റ്റര്‍, രാധാകൃഷ്ണന്‍ എടവന, യു.സി. അബ്ദുല്‍ ജലീല്‍, ടി.കെ. കുഞ്ഞിപ്പക്കി ഹാജി, അഷ്‌റഫ് വള്ളോട്ട് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *