KOYILANDY DIARY

The Perfect News Portal

തടവുപുള്ളിയെ നാലുവയസുകാരന്‍ വെടിവച്ചുകൊല്ലുന്ന ദൃശ്യം ഐ. എസ് പുറത്തുവിട്ടു

ബാഗ്ദാദ്: നാലുവയസുകാരന്‍ തടവുപുള്ളിയെ വെടിവച്ചുകൊല്ലുന്ന ദൃശ്യം ഐ. എസ് പുറത്തുവിട്ടു. സിറിയയിലെവിടെയോ ചിത്രീകരിച്ചതാണ് വീഡിയോ. ഇരുമ്ബുവേലിയില്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ട തടവുകാരന്റെ തൊട്ടടുത്തുനിന്നാണ് തലയിലേക്ക് വെടിയുതിര്‍ക്കുന്നത്.
|
മൈതാനത്ത് ചിതറിക്കിടക്കുന്ന പൊട്ടിയ പന്തുകള്‍ക്കുനടുവിലൂടെ നടന്നുവരുന്ന കുട്ടിയുടെ ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. തടവുകാരന്റെ അടുത്തെത്തുന്ന കുട്ടിയുടെ കൈയില്‍ ഒരുഭീകരന്‍ ലോഡുചെയ്ത കൈത്തോക്ക് വച്ചുകൊടുക്കുന്നു. കളിപ്പാട്ടം പ്രവത്തിപ്പിക്കുന്നതുപോലെ തോക്കെടുത്ത് തടവുകാരന്റെ തലയിലേക്ക് നിറയൊഴിക്കുന്നതാണ് പിന്നെകാണുന്നത്. തോക്കുപയോഗിക്കാന്‍ വേണ്ടത്ര പരിശീലനം കിട്ടിയിട്ടുണ്ടെന്ന് ദൃശ്യങ്ങളില്‍ വ്യക്തം.കൊച്ചുകുട്ടികളെ ഉപയോഗിച്ച്‌ തടവുകാരെ കൊലപ്പെടുത്തുന്നത് ഐ എസിന്റെ പതിവാണെങ്കിലും ഇത്രചെറിയ കുട്ടിയെ ഉപയോഗിച്ച്‌ കൊലനടത്തുന്നത് ആദ്യമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *