KOYILANDY DIARY

The Perfect News Portal

തകർന്ന കാപ്പാട് തീരദേശ റോഡിൽ അപായ ബോർഡ് സ്ഥാപിച്ചു

കൊയിലാണ്ടി: വർഷങ്ങളായി തകർന്നു കിടക്കുന്ന കാപ്പാട് – കൊയിലാണ്ടി തീരദേശ റോഡിൽ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അപായ ബോർഡ് സ്ഥാപിച്ച് പ്രതിഷേധിച്ചു. തകർന്ന റോഡ് നന്നാക്കണമെന്ന് ഏറെക്കാലമായി നാട്ടുകാർ ആവശ്യപ്പെടുന്നു. എന്നിട്ടും മന്ത്രിയും എം.എൽ.എ.യും സ്ഥലം സന്ദർശിക്കുകയല്ലാതെ നന്നാക്കാനാവശ്യമായ സമീപനം സ്വീകരിക്കുന്നില്ലെന്ന് യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആർ. ഷഹീൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് അജയ് ബോസ്‌ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ഇ.കെ ശീതൾ രാജ്, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് ജെറിൽ ബോസ്‌ സി ടി, ഷബീർ എളവനക്കണ്ടി, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുധീഷ് പൊയിൽക്കാവ്, നിധിൻ പൂഴിയിൽ, അഭിനവ് കണക്കശേരി, റംഷി കാപ്പാട്, അമൽ ചൈത്രം എളാട്ടേരി, എ.കെ ജാനിബ്, റൗഫ് ചെങ്ങോട്ടുകാവ്, നിതിൻ തിരുവങ്ങൂർ, ദൃശ്യ എം എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *