KOYILANDY DIARY

The Perfect News Portal

ട്രെയിന്‍ തട്ടി മരണപ്പെട്ടു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വസന്തപുരം അമ്പലത്തിനടുത്ത് റെയിൽവേ ട്രാക്കിൽ 75 വയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു. ഉച്ചക്ക് 2.45 ഓടുകൂടിയാണ് അപകടം നടന്നത്. എടക്കുളം പൊട്ടക്കുനി ഹൗസ് മാധവി (75) ആണ് മരണപ്പെട്ടത്. കൊയിലാണ്ടി റെ. സ്റ്റേഷനിൽ നിന്നും വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന ഗ്രേഡ് ASTO പ്രദീപ് കെ. യുടെ നേതൃത്വത്തിലുള്ള സംഘം എത്തി മൃതദേഹം സേനയുടെ ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനൂപ് എന്‍ പി, വിഷ്ണു, ഷാജു കെ, ഹോംഗാര്‍ഡുമാരായ രാജീവ് വി ടി, ഹരിദാസൻ കെ പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ എര്‍പ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *