KOYILANDY DIARY

The Perfect News Portal

ഡയാലിസിസ് സെന്റർ രണ്ടാം ഷിഫ്റ്റിന്റെ പ്രവർത്തനം ഓഗസ്റ്റ് 15ന് ആരംഭിക്കും

കൊയിലാണ്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ രണ്ടാം ഷിഫ്റ്റിന്റെ പ്രവർത്തനം ഓഗസ്റ്റ് 15 ന് ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ പദ്ധതി പ്രകാരം 2020 നവംബർ 1നായിരുന്നു കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചത്. 10 ഡയാലിസിസ് മെഷീനുകളിലായി 18 പേർക്കാണ് ഡയാലിസിസ് ചെയ്യുന്നത്. ഇൻഷുറൻസ് തുകയും സർക്കാരിന്റെയും നഗരസഭയുടെയും ഫണ്ട്‌ ഉപയോഗിച്ചാണ് നിലവിൽ സെന്ററിന്റെ പ്രവർത്തനം നടത്തുന്നത്. പുതിയ ഷിഫ്റ്റ് ആരംഭിക്കുന്നതോടെ ഇനി മുതൽ കൂടുതൽ പേർക്ക് ഡയാലിസിസ് ചെയ്യാനാകും എന്ന ആശ്വാസത്തിലാണ് രോഗികളും ബന്ധുക്കളും.

ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം വിപുലപെടുത്തുന്നതിനും കൂടുതൽ പേർക്ക് ഡയാലിസിസ് ചെയ്യുന്നതിനുമായി 2022 മെയ്‌ 6,7,8 തീയതികളിൽ സ്വാന്തന സ്പർശം ജനകീയ ധനസമാഹാരണം നടത്തുകയുണ്ടായി. കൊയിലാണ്ടി നഗരസഭയിലും, തിക്കോടി, മൂടാടി, ചെങ്ങോട്ടുക്കാവ്, ചേമഞ്ചേരി, കീയരിയൂർ, അരിക്കുളം, ഉള്ളിയേരി പഞ്ചായത്തുകളിലുമായി നടത്തിയ ജനകീയ ധനസമാഹാരണത്തിന്റെ ഭാഗമായി 1.65.00000 (ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപ) സമാഹരിക്കാൻ കഴിഞ്ഞു.

സമാഹരിച്ച തുക ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ ഭാഗമായി രൂപീകരിച്ച ‘സാന്ത്വനസ്പർശം’ ചാരിറ്റബിൾ ട്രസ്റ്റിനെ ഏൽപ്പിക്കുകയുണ്ടായി. തുടർന്ന് ചാരിറ്റബിൾ ട്രസ്റ്റാണ് ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *