KOYILANDY DIARY

The Perfect News Portal

ഡബ്ല്യു.ടി.ഒ ദേശീയ സമിതി യോഗം ചേര്‍ന്നു

​മനാമ: ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ) ദേശീയ സമിതിയുടെ എട്ടാമത്​ യോഗം വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ്​ ബിന്‍ റാഷിദ്​ അസ്സയാനിയ​ുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍ പ​െങ്കടുത്തു. വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ഇതിനായി ഒക്​ടോബറില്‍ നടത്തിയ ശില്‍പശാലയും വിലയിരുത്തി.

വിദേശ നിക്ഷേപത്തിന്​ അനുകൂലമായ അന്തരീക്ഷമാണ്​ രാജ്യത്ത്​ നിലനില്‍ക്കുന്നതെന്ന്​ പ്രതിനിധികള്‍ അഭിപ്രായപ്പെ​ട്ടു. ഇത്​ വ്യാപാര മേഖലക്ക്​ കരുത്ത്​ നല്‍കുന്നുണ്ട്​. വ്യാപാര പ്രോത്സാഹന കരാര്‍ നടപ്പാക്കുന്നതിന്​സാ​ങ്കേതിക സമിതി രൂപവത്​കരിക്കുന്ന കാര്യം ചര്‍ച്ചയായി. ഇൗ മാസംനടക്കുന്ന ലോക വ്യാപാര സംഘടന യോഗത്തില്‍ സ്വീകരിക്കേണ്ട നയങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച നടന്നു.

Leave a Reply

Your email address will not be published. Required fields are marked *