KOYILANDY DIARY

The Perfect News Portal

ടി. ഗോപി മാസ്റ്ററുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി: മുതിർന്ന സി.പി.ഐ,[എം] നേതാവും നഗരസഭമുൻ കൗൺസിലറും, സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി.ഗോപി മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനാചരണം നടത്തി.  ഇന്നു കാലത്ത് നടന്ന പരിപാടി സി.പി.ഐ,[എം] ജില്ലാ സെക്രട്ടറി പി. മോഹനൻ ഉൽഘാടനം ചെയ്തു. അദ്ധേഹത്തിന്റെ വസതിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ സി.പി.ഐ,[എം] ഏരിയാ സെക്രട്ടറി ടി. കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
കെ.ദാസൻ എം.എൽ.എ,  നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ, മുൻ എം.എൽ.എ. പി. വിശ്വൻ,  ലോക്കൽ സെക്രട്ടറിമാരായ പി. കെ. ഭരതൻ, ടി. വി. ദാമോദരൻ, ഏരിയാ കമ്മിറ്റി അംഗംങ്ങളായ
അഡ്വ: എൽ. ജി. ലിജീഷ്, യു.കെ. ഡി. അടിയോടി. നഗരസഭാ കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *