KOYILANDY DIARY

The Perfect News Portal

ടയര്‍ പഞ്ചറായി കാര്‍ നിയന്ത്രണം തെറ്റി, കാല്‍ നടയാത്രികര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ടയര്‍ പഞ്ചറായി നിയന്ത്രണം തെറ്റിയ കാര്‍ വഴിയാത്രക്കാരനായ സ്വകാര്യബാങ്ക് മാനേജരെ ഇടിച്ച്‌ തെറിപ്പിച്ച ശേഷം റോഡിന് സമീപത്തെ ആര്‍ച്ചില്‍ ഇടിച്ചു നിന്നു. കാര്‍ യാത്രികരായ ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. മുത്തൂറ്റ് ബാങ്ക് ചപ്പാത്ത് ബ്രാഞ്ച് മാനേജര്‍ അരുമാനൂര്‍ സ്വദേശി സനു (35), കാര്‍ യാത്രികരായ പാറശാല അയിര സ്വദേശി പുരുഷോത്തമന്‍ നായര്‍ (75), ഭാര്യ ഉഷകുമാരി(66) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലരയോടെ വിഴിഞ്ഞം ചപ്പാത്ത് ജംഗഷനിലായിരുന്നു അപകടം.

തിരുവനന്തപുരത്തു നിന്ന് പാറശാലക്ക് പോവുകയായിരുന്ന പുരുഷോത്തമന്‍ നായര്‍ ഓടിച്ചിരുന്ന ഇയോണ്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. മുന്‍വശത്തെ ടയര്‍ പഞ്ചറായ കാര്‍ ബാങ്കില്‍ നിന്ന് ചായ കുടിക്കാന്‍ എത്തിയ സനുവിനെ ഇടിച്ച്‌ വീഴ്ത്തിയ ശേഷം ആര്‍ച്ചില്‍ ഇടിച്ച്‌ റോഡിന് കുറുകെ നിന്നു. തലക്ക് ഗുരുതര പരിക്കേറ്റ സനുവിനെ നാട്ടുകാര്‍ 108 – ല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തലയ്ക്കും മുതുകിനും പരിക്കേറ്റ പുരുഷോത്തമന്‍ നായരെയും ഉഷയെയും സ്റ്റേഷന്‍ ഓഫീസര്‍ ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തില്‍ വിഴിഞ്ഞത്തുനിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *