KOYILANDY DIARY

The Perfect News Portal

ജ്വല്ലറിയിൽ പട്ടാപകൽ മോഷണം

കൊയിലാണ്ടി: ജ്വല്ലറിയിൽ പട്ടാപകൽ മോഷണം. രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷണം പോയി. കൊയിലാണ്ടി പഴയ സ്റ്റാൻ്റിനു പിറകിലുള്ള ഇ.ജയരാജിൻ്റെ ഉടമസ്ഥതയിലുള്ള ‘ജെയ് ‘ആർ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഷോപ്പിലെ അലമാരയിൽ വെക്കാനായി പ്ലാസ്റ്റിക് കവറിൽ വെച്ച താലി ലോക്കറ്റുകളാണ് മോഷണം പോയത്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കടയിൽ എത്തിയ ആൾ വിവരങ്ങൾ അന്വേഷിച്ച ശേഷം മകളെയും കൂട്ടി വരാമെന്ന് പറഞ്ഞ് കൈയിലുണ്ടായിരുന്ന കുടയുടെ ഭട്ടൺ നിവർത്തി മേശപ്പുറത്ത് വെച്ച ആഭരണ കവറിൽ വെച്ചശേഷം കവറോടുകൂടി എടുക്കുകയായിരുന്നു. ഇയാൾ പോയതിനു ശേഷമാണ് കടയുടമ കവർ നോക്കുന്നത്. കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *