KOYILANDY DIARY

The Perfect News Portal

വ്യാപാര ലൈസൻസ് എടുക്കാതെ പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ നടപടി

കൊയിലാണ്ടി: പുതിയ ബസ്സ്റ്റാൻ്റിന് തെക്ക് വശമുള്ള ബിസ്മി ടെക്സ്റ്റൈൽസിനെതിരെ നഗരസഭ നടപടി സ്വീകരിച്ചു. കഴിഞ്ഞ 8 വർഷത്തോളമായി വ്യാപാര ലൈസൻസ് എടുക്കാത്തതെ അനധികൃതമായി സ്ഥാപനം നടത്തുന്നതിനെതിരെ കൊയിലാണ്ടി ഡയറി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് നഗരസഭ 48 മണിക്കൂറിനുള്ളിൽ സ്ഥാപനം അടക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഉടമയ്ക്ക് ഉദ്യോഗസ്ഥർ നേരിട്ടെത്തി നോട്ടീസ് കൈമാറിയത്.

8 വർഷത്തോളമായി ഇങ്ങനെ ഒരു സ്ഥാപനം തുറന്ന് പ്രവർത്തിച്ച വാർത്ത പുറത്ത് വന്ന ഉടനെ ഇതിനെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. നഗരസഭയുടെ ഭീമമായ നികുതി വരുമാനം നഷ്ടപ്പെടുത്തിയതിനെതിരെ റവന്യൂ ആരോഗ്യ വിഭാഗങ്ങൾക്കെതിരെയാണ് പ്രതിഷേധം ഉയർന്നത്. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്ഐ ഉൾപ്പെടെ ആവശ്യപ്പെടുന്നു. പട്ടണത്തിൽ ഇത്തരത്തിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായാണ് അറിയുന്നത്.

അനധികൃത നിർമ്മാണങ്ങളും കൈയ്യേറ്റവും തുടരുന്നത് സമഗ്രമായ പരിശോധനയിലൂടെ ഇല്ലാതാക്കണമെന്നും ലൈസൻ എടുത്ത് കച്ചവടം ചെയ്യുന്നവരെ ദ്രോഹിക്കുകയും ലൈസൻസ് എടുക്കാതെ കച്ചവടം ചെയ്യുന്നവരെ പരിലാളിക്കുകയും ചെയ്യുന്ന നഗരസഭയുടെ നടപടി അവസാനിപ്പിക്കണമെന്നും വ്യാപാര വ്യവസായി നേതാക്കൾ ആവശ്യപ്പെട്ടു. ഇത്തരം സമീപനം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *