KOYILANDY DIARY

The Perfect News Portal

ജോയിന്റ് കൗൺസിൽ സുവർണ്ണ ജൂബിലി കൊയിലാണ്ടി മേഖല സമ്മേളനം

കൊയിലാണ്ടി: പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ജോയിൻറ് കൗൺസിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ ലഭ്യമാക്കണമെന്ന് കൊയിലാണ്ടി മേഖല ജോയിൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന  സെക്രട്ടറിയേറ്റ് അംഗം സജീവ് എസ് ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി സിപി മണി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. രാമചന്ദ്രൻ പി.ജി സമ്മേളന റിപ്പോർട്ട് അവതരിപ്പിച്ചു.

ഷോളി കക്കാട് (പ്രസിഡൻറ്),  ബിന്ദു. വി,  ശ്രീജു, എം (വൈസ് പ്രസിഡണ്ട്),  രമേശൻ കെ. പി. (സെക്രട്ടറി),  രണ്ദേവ  എസ്. ഡി, പ്രശാന്ത് ലാൽ (ജോയിൻ സെക്രട്ടറി), മേഘനാഥ് കെ. കെ. (ട്രഷറർ)  എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *