KOYILANDY DIARY

The Perfect News Portal

ആർദ്രം ജനകീയ കാമ്പെയിൻ സംഘടിപ്പിച്ചു

കൊയിലാണ്ടി: ആർദ്രം ജനകീയ ക്യാമ്പയിൻ 2020- മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭാതല വകുപ്പ് തല യോഗം സംഘടിപ്പിച്ചു. ബോധവൽക്കരണവും ശുചീകരണ പ്രവർത്തനങ്ങളും വിവിധ തലങ്ങളിൽ സംഘടിപ്പിച്ച് മഴക്കാല രോഗങ്ങളെ തടയുന്നതിനുള്ള കർമ്മ പരിപാടിക്ക് രൂപം നൽകി. ജലജന്യ രോഗങ്ങൾ, കൊതുക് ജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ എന്നിവ തടയുന്നതിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ നഗരസഭാതലത്തിൽ നടത്തും.

ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഡോ : ഷിനി കെ.കെ. (ജില്ലാ മലേറിയ ഓഫീസർ) പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ വി.കെ. പത്മിനി, കൗൺസിലർമാരായ  സുരേന്ദ്രൻ എം, രാമദാസൻ മാസ്റ്റർ പി.കെ, വി.എം.ബിജു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: പ്രതിഭ.  പി, ഡോ: അഫ്നിദ വി.എം (ആയുർവ്വേദ മെഡിക്കൽ ഓഫീസർ), ഡോ: സീഫ ഫിലിപ്പ് (ഹോമിയോ മെഡിക്കൽ ഓഫീസർ) എന്നിവർ സംസാരിച്ചു.

വിവിധ വകുപ്പ്തല മേധാവികൾ, നഗരസഭ ജനപ്രതിനിധികൾ,  പൊതുജനാരോഗ്യ പ്രവർത്തകർ, നഗരസഭ ആരോഗ്യ പ്രവർത്തകർ, സി.ഡി.എസ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ രമാബായി പി. സ്വാഗതവും, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് നന്ദിയും പറഞ്ഞു . 

Advertisements

Leave a Reply

Your email address will not be published. Required fields are marked *