KOYILANDY DIARY

The Perfect News Portal

ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ശനിയാഴ്ച പുലര്‍ച്ചെ കൊടിയേറി. തുടര്‍ന്ന് കാലത്തും വൈകീട്ടും കരിമരുന്ന് പ്രയോഗങ്ങള്‍, ഉച്ചക്ക് അന്നദാനം എന്നിവ നടന്നു. മാര്‍ച്ച് 8-ന് ഗോപകുമാര്‍ പട്ടാമ്പിയുടെ ആദ്ധ്യാത്മിക പ്രഭാഷണം, 9-നും 10-നും പി.കെ.പ്രശാന്ത് കുമാറിന്റെ പ്രഭാഷണങ്ങള്‍, 11-ന് മുചുകുന്ന് പത്മനാഭന്റെ ഓട്ടംതുള്ളല്‍, സുസ്മിത സുരേഷ് അവതരിപ്പിക്കുന്ന സംഗീത ചന്ദ്രിക, 12-ന് ചെറിയ വിളക്ക് ദിവസം സി.എം.അഭിലാഷിന്റെ തായമ്പക, പാണ്ടിമേളത്തോടെയുള്ള കാഴ്ചശീവേലി, രംഗഭാഷ കോഴിക്കോട് അവതരിപ്പിക്കുന്ന ‘അതൊരു കഥയാണ്’ നാടകം, 13-ന് വലിയ വിളക്ക് ദിവസം ആഘോഷ വരവുകള്‍, പൂത്താലപ്പൊലി, ഗുരുവായൂര്‍ ജയപ്രകാശിന്റെ തായമ്പക, പിന്നണി ഗായകന്‍ നിഷാദ് നയിക്കുന്ന ഗാനമേള, പഞ്ചാരിമേളത്തോടെ നാന്ദകം എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം, കളര്‍ ഡിസ്‌പ്ലേ, 14-ന് നാന്ദകത്തോടുകൂടി താലപ്പൊലി എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം, കളര്‍ ഡിസ്‌പ്ലേ എന്നിവ നടക്കും. രാത്രി ഗുരുതിതര്‍പ്പണത്തോടെ ഉത്സവം സമാപിക്കും. ഏപ്രില്‍ 6-ന് തിങ്കളാഴ്ച രാത്രി 7.30-ന് നാഗക്കോട്ടയില്‍ സര്‍പ്പബലി നടക്കും

Leave a Reply

Your email address will not be published. Required fields are marked *