KOYILANDY DIARY

The Perfect News Portal

ജി.സി.ഐ.ഫെസ്റ്റ് 10, 11, തിയ്യതികളിൽ

കൊയിലാണ്ടി: കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവ: കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാർത്ഥികളുടെ കലാ – കായികോത്സവം – ജി.സി.ഐ ഫെസ്റ്റ് – 10, 11, തിയ്യതികളിൽ കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം 10 -ന് വൈകീട്ട് 5-ന് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവ്വഹിക്കും. കെ.ദാസൻ.എം.എൽ.എ.അധ്യക്ഷനാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി മുഖ്യ പ്രഭാഷണം നടത്തും. പത്മശ്രീ ഗരു ചേമഞ്ചേരി , പത്മശ്രീ മീനാക്ഷി ഗുരുക്കൾ എന്നിവരെ അനുമോദിക്കും. നഗരസഭാ ചെയർമാൻ അഡ്വ:
കെ.സത്യൻ, മുക്കം മുഹമ്മദ്, വി.എ. ഷംസുദ്ദീൻ തുടങ്ങിയവർ സംബന്ധിക്കും. 11-ന് വൈകീട്ട് ന
ടക്കുന്ന സമാപന സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി.ഉദ്ഘാടനം ചെയ്യും.ഇ.സി.സുമ, മൂസ്സ മേക്കുന്നത്ത്, മനോജ് പയറ്റുവളപ്പിൽ, ടി.കെ. ശിവാനന്ദൻ, വി.എം. സത്യൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *