KOYILANDY DIARY

The Perfect News Portal

ജില്ലാ ജയിലില്‍ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

കോഴിക്കോട് : ജയില്‍ ക്ഷേമ ദിനാഘോഷങ്ങളുടെ ഭാഗമായി ഉത്സവ് 2017 എന്ന പേരില്‍ ജില്ലാ ജയിലില്‍ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. ജയിലിലെ ടി വി ഹാളില്‍ സിനിമാ കൊട്ടക ഒരുക്കിയായിരുന്നു ചലച്ചിത്രോത്സവം. രാവിലെ ജയില്‍ സ്പെഷ്യല്‍ ഓഫീസര്‍ എ. ജെ. മാത്യു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ജയില്‍ സൂപ്രണ്ട് അനില്‍കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട്  ബൈജു എന്നിവര്‍ സംസാരിച്ചു.

ബൈസിക്കിള്‍ തീവ്സ് ആയിരുന്നു ഉദ്ഘാടന ചിത്രം. രണ്ട് ദിവസങ്ങളായി നടക്കുന്ന പ്രദര്‍ശനത്തില്‍ ബാഹുബലി, പീകെ, പുലിമുരുകന്‍, ചിത്രം എന്നിവ പ്രദര്‍ശിപ്പിക്കും. ആദ്യമായാണ് തടവുകാര്‍ക്ക് ജയിലില്‍ ചലച്ചിത്രം കാണാന്‍ അവസരം ഒരുങ്ങിയത്. ഉത്സവ് 2017ന്റെ സമാപന സമ്മേളനത്തിന്റെ ഭാഗമായി ഗാനമേള, മിമിക്സ് പരേഡ്, നൃത്തങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *