KOYILANDY DIARY

The Perfect News Portal

ജവാൻ ചേത്തനാരി ബൈജുവിനെ അനുസ്മരിച്ചു

കൊയിലാണ്ടി: ആസാമിലെ ഉൾഫ തീവ്രവാദികളുടെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ ചേത്തനാരി ബൈജുവിനെ അനുസ്മരിച്ചു. വീട്ടിലെ ബൈജുവിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ച നടത്തി. മേലൂർ എൽ .പി .സ്കൂളിൽ നടന്ന അനുസ്മരണ ചടങ്ങിൽ വാർഡ് മെംബർ പുഷ്പ അദ്ധ്യക്ഷത വഹിച്ചു.  ദിവാകരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി,  ആർ.പി.എഫ്. കോഴിക്കോട് എ.എസ്.ഐ.പി. ഭൂപേഷ് കുമാർ നേതൃത്വം നൽകി. ആർ.പി.എഫ്. കോൺസ്റ്റബിൾ സി.സി. മുജീബ് റഹ്മാൻ, ചെങ്ങോട്ടുകാവ്‌ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുമുള്ളി കരുണാകരൻ, സാദിഖ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ. ഗീത, പുഷ്പ കുറുവണ്ണാരി, വി. ജി.നായർ, പി.കെ ശങ്കരൻ, മേലൂർ എൽ.പി.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

സി. സി. മുജീബ് റഹ്മാൻ, പി. ഭൂപേഷ് കുമാർ, കെ.എ. ബിജുലാൽ, പ്രധാന അധ്യാപിക ഉഷ, പ്രതീഷ്, എം.കെ അശോക് സംസാരിച്ചു. വിദ്യാലയത്തിനാവശ്യമായ പഠനോപകരണങ്ങൾ ബൈജുവിന്റെ കുടുംബാംഗങ്ങൾ സ്കൂളിന് സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *