KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയുടെ രജതജൂബിലി വിപുലമായി ആഘോഷിക്കും: അഡ്വ: കെ. സത്യൻ

കൊയിലാണ്ടി: നഗരസഭയുടെ രജതജൂബിലി ” രജതം 201 8″ വിപുലമായ വികസന പരിപാടികളോടെ ആഘോഷിക്കുമെന്നും, രജതജൂബിലി ആഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ആഗസ്റ്റ് 11 ന്  കൊയിലാണ്ടി എംഎൽഎ കെ. ദാസൻ  അധ്യക്ഷതയിൽ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ നിർവഹിക്കുമെന്നും ചെയർമാൻ അഡ്വ:  കെ. സത്യൻ  പത്ര സമ്മേളനത്തിലൂടെ അറിയിച്ചു.

ഒരു സ്പെഷൽ ഗ്രേഡ് പഞ്ചായത്തായിരുന്ന കൊയിലാണ്ടി 1993 മുതൽ നഗരസഭയായി 1995  അഡ്വ: എംപി ശാലിനി ചെയർമാനും ടി ഗോപാലൻ വൈസ് ചെയർമാനുമായ  കൗൺസിലാണ്ആദ്യ ജനകീയ സഭ ഇപ്പോൾ  അഡ്വ:  കെ. സത്യൻ ചെയർമാനും  വി. കെ. പത്മിനിചെയർപേഴ്സണുമായ കൗൺസിലാണ്‌ അധികാരം കൈയാളുന്നത്‌.

കൊയിലാണ്ടിയുടെ മുഖച്ഛായ മാറ്റിയ റെയിൽവേ മേൽപ്പാലം, നവീകരിച്ച സ്റ്റേഡിയം പുതിയ ബസ്റ്റാൻഡ്, ഫയർ സ്റ്റേഷൻ എന്നിവ. കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്കിടയിൽ പൂർത്തീകരിക്കപ്പെട്ട വികസന പദ്ധതികളാ വിപുലമായ ഫിഷിംഗ് ഹാർബർ, താലൂക്കാശുപത്രി  സമുച്ചയം എന്നിവയും കൊയിലാണ്ടി യുടെ വികസന മുന്നേറ്റത്തിന് നാഴികക്കല്ലുകളാണ്.  1997 നടപ്പാക്കിയ ജനകീയാസൂത്രണ പരിപാടി   1997 നടപ്പാക്കിയ ജനകീയാസൂത്രണ പദ്ധതി അധികാര വികേന്ദ്രീകരണത്തെ ഭാഗമായി നഗരസഭയിൽ നടപ്പാക്കിയപ്പോൾ റോഡുകളുടെ നവീകരണം, വിപുലമായ കുടിവെള്ള പദ്ധതികൾ, ലക്ഷങ്ങൾ മുടക്കി സജ്ജീകരിച്ച തെരുവുവിളക്കുകൾ, ഭവനരഹിതർക്ക് ആയിരക്കണക്കിന് വീടുകൾ, പട്ടികജാതി മേഖലയിൽ വിദ്യാഭ്യാസ അടിസ്ഥാനസൗകര്യ വികസന ക്ഷേമപദ്ധതികൾ, എന്നീ രംഗങ്ങളിൽ ഒക്കെ വലിയ കുതിച്ചുചാട്ടം ഉണ്ടായി.

Advertisements

ഈ വർഷം മാത്രം 1000 വീടുകൾ പിഎംഎവൈ ലൈഫ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചുനൽകുന്നു. താലൂക്ക് ആശുപത്രിക്ക് പുറമേ ഹോമിയോ ആശുപത്രി കോംപ്ലക്സ് ആയുർവേദാശുപത്രി, വിവിധ വാർഡുകളിൽ ആരോഗ്യകേന്ദ്രങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. കാർഷികരംഗത്ത് 25 വർഷത്തിനിടയിൽ കോടികൾ മുടക്കി ഉത്പാദന വർദ്ധനവും കൈവരിച്ചു.  മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ ഉത്പാദന മേഖലകളിലും വലിയ ഇടപെടലുകൾ നടത്തി  ഉൽപാദന വർധന നേടി. ജനസൗഹൃദ ജനസേവന കേന്ദ്രം, വൃദ്ധജനങ്ങൾക്കായി  വയോമിത്രം കേന്ദ്രം, അശരണർക്കായി പകൽവീടുകൾ, ഭിന്നശേഷിക്കാർക്കായി ബേർഡ്സ് സെൻററുകൾ, അംഗനവാടികൾക്ക് ശിശു സൗഹൃദ കെട്ടിടങ്ങൾ, കുട്ടികൾക്കായി പാർക്കുകൾ, കളിസ്ഥലങ്ങൾ, നീന്തൽ കുളങ്ങൾ എന്നിവ നാടിന്റെ നാനാഭാഗത്തും തലയുയർത്തി നിൽക്കുന്നു.

അവശത അനുഭവിക്കുന്നവർക്ക് വിവിധ ക്ഷേമപെൻഷനുകൾ കുറ്റമറ്റതായി നടപ്പാക്കുന്നു. മാലിന്യ സംസ്കരണ രംഗത്ത് വികേന്ദ്രീകൃത സംസ്കരണ രീതി ലക്ഷ്യം വെച്ച് തുമ്പൂർമുഴി മോഡൽ റിങ് കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റും നഗരമധ്യത്തിലും ഗ്രാമീണ മേഖലയിലും സജ്ജമാക്കി മാലിന്യ പരിപാലനം നടത്തുന്നു.

മാതൃകാപരമായ ശുചീകരണ സംവിധാനമൊരുക്കി. അതിനുള്ള അംഗീകാരമായി ആരോഗ്യ കേരളം പൊലൂഷൻ കൺട്രോൾ ബോർ,ഡ് കോട്ടയം ജീവൻരക്ഷ സ്മാരക ട്രസ്റ്റ്, വിവിധ സർക്കാർ സർക്കാരേതര ഏജൻസികൾ എന്നിവയുടെ നിരവധി പുരസ്കാരങ്ങൾ പോയ വർഷങ്ങളിൽ നഗരസഭയെ തേടിയെത്തിയിട്ടുണ്ട്.

നഗരഹൃദയത്തിൽ 17 കോടി ചെലവിൽ ആധുനിക ഷോപ്പിംഗ് കോംപ്ലക്സ് കൊല്ലം ടൗണിൽ അഞ്ചു കോടിയുടെ ആധുനിക ഫിഷ് മാർക്കറ്റ്, ശാസ്ത്രീയ അറവുശാല, വിപുലമായ പൊതുശ്മശാനം ഇവയൊക്കെ പദ്ധതികളായി രൂപപ്പെട്ടു കഴിഞ്ഞു.  സംസ്ഥാന സർക്കാരിൻറെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 85 കോടിയുടെ വിപുലമായ  കുടിവെള്ള പദ്ധതി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

പോയകാല നൂറ്റാണ്ടിൻറെ വികസന കുതിപ്പുകൾ കേവലമായ ആഘോഷത്തിന് അപ്പുറം വികസനത്തിന് ഉത്സവമാക്കി നടപ്പാക്കാനാണ് നഗരസഭയുടെ തീരുമാനം 25 വിഷയങ്ങളെ ആസ്പദമാക്കി സെമിനാർ സിമ്പോസിയം ചർച്ചാക്ലാസുകൾ സംവാദങ്ങൾ എന്നിവ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നു. 25 വികസനപദ്ധതികളും 44 വാർഡുകളിലെയും ഓരോ പദ്ധതികളുടെയും ഉദ്ഘാടനം പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

ജലസുരക്ഷ, ആരോഗ്യസുരക്ഷ, ഭക്ഷ്യസുരക്ഷ, മാലിന്യ പരിപാലനം എന്നീ വിഷയങ്ങളിൽ പ്രഗൽഭർ പങ്കെടുക്കുന്ന ആധികാരിക സെമിനാറുകൾ, കലാസാംസ്കാരിക സന്ധ്യ എന്നിവയും സംഘടിപ്പിക്കും.

ഈ വർഷത്തെ ഓണാഘോഷം 2018 ആഗസ്റ്റ് 14 മുതൽ 23 വരെ കുടുംബശ്രീ വിപണനമേള സാംസ്കാരിക സന്ധ്യ എന്നിവ ഒരുക്കി ഇഎംഎസ്ടൗൺ ഹാളിൽ നടത്തും.  നാഗരിക 2018 ഓണം ബക്രീദ് വിപണനമേള ആഗസ്റ്റ് 17ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വടകര പാർലമെൻറ് അംഗം മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻമന്ത്രി പി ശങ്കരൻ, മുൻ എം.എൽ.എ. പി. വിശ്വൻ മാസ്റ്റർ കൂടാതെ മുൻ ഭരണസാരഥികൾ, ജനപ്രതിനിധികൾ, കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ എന്നിവർ പരിപാടികളിൽ പങ്കാളികളാകും.

ആഗസ്റ്റ് 11ന് കണ്ണൂർ സൗപർണികയുടെ നാട്ടരങ്ങ്, ആഗസ്റ്റ് 17 കുടുംബശ്രീ കലാമേള,  21ന് ഫോക്ക് ലോർ കലാപരിപാടികൾ, 23ന് മാപ്പിള കലാമേള  ഇശൽ നിലാവ് എന്നിവ നടക്കും.

നഗരസഭ ചെയർമാൻ അഡ്വ പി കെ സത്യൻ നേതൃത്വം നൽകുന്ന രജതജൂബിലി ആഘോഷ കമ്മിറ്റിയും, കൊയിലാണ്ടി ഫസ്റ്റ് നാഗരിക 2018 സംഘാടക സമിതിയും പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി രംഗത്തുണ്ട്.  കൊയിലാണ്ടിയിലെ പരിസര പ്രദേശങ്ങളിലെയും മുഴുവനാളുകളുടെയും പങ്കാളിത്തം ചെയർമാൻ പത്രസമ്മേളത്തിലൂടെ അഭ്യർത്ഥിച്ചു.

വൈസ്‌ചെയർമാൻ വി കെ പത്മിനി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എൻ. കെ. ഭാസ്ക്കരൻ. വി. സുന്ദരൻ, കെ. ഷിജു, വി കെ അജിത, ദിവ്യ ശെൽവരാജ്,  പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ ശശി കോട്ടിൽ, എ. സുധാകരൻ, നഗരസഭാ സെക്രട്ടറി ഷെറിൻ ഐറിൻ സോളമൻ, കൗൺസിലർമാരായ വി. പി. ഇബ്രാഹിം കുട്ടി, മാങ്ങോട്ടിൽ സുരേന്ദ്രൻ, കെ. വി. സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *