KOYILANDY DIARY

The Perfect News Portal

ജയില്‍ ജീവനക്കാരുടെ ക്വാട്ടേഴ്‌സില്‍ മോഷണ​ ശ്രമം: ഷട്ടര്‍ കണ്ണൻ അറസ്റ്റിൽ

കോഴിക്കോട്: കവര്‍ച്ച ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്​ടാവ് അറസ്​റ്റില്‍. സുല്‍ത്താന്‍ ബത്തേരി ചീരാല്‍ സ്വദേശി വരിക്കോളി കോളനിയിലെ കണ്ണന്‍ എന്ന ഷട്ടര്‍ കണ്ണനെയാണ്​ (42) കസബ പൊലീസ് പിടികൂടിയത്. പുതിയറയിലെ ജയില്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ മോഷണത്തിന്​ ശ്രമിക്കവെയാണ് കണ്ണന്‍ പിടിയിലായത്.

സ്ഥിരമായി കടകളുടെ ഷട്ടര്‍പൊളിച്ച്‌ കണ്ണന്‍ മോഷണം നടത്തുന്നതിനാലാണ് ഷട്ടര്‍ കണ്ണന്‍ എന്നറിയപ്പെടുന്നതെന്ന്​ പൊലീസ് പറഞ്ഞു. കോഴിക്കോട് നഗരത്തിലുള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *