KOYILANDY DIARY

The Perfect News Portal

ജമ്മു കശ്മീരിലെ അഖ്നൂരില്‍ സൈനിക ക്യാംപിനു നേരെ ഭീകരാക്രമണം

ശ്രീനഗര്‍:  ജമ്മു കശ്മീരിലെ അഖ്നൂരില്‍ സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. അഖ്നൂരിലെ സൈനിക എന്‍ജിനിയറിങ് വിഭാഗ(ജിആര്‍ഇഎഫ്)ത്തിനുനേരെയാണ് ആക്രമണമുണ്ടായത്. സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്നു പുലര്‍ച്ചെ 1.15നാണ് ബട്ലയിലെ ജിആര്‍ഇഎഫിനുനേരെ ആക്രമണമുണ്ടായത്.

മൂന്നു തൊഴിലാളികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ വകുപ്പ് പിആര്‍ഒ മനീഷ് മേഹ്ത അറിയിച്ചു. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശത്തുള്ള റോഡുകളുടെ നിര്‍മാണത്തിനും പരിപാലനത്തിനുമായുള്ള ബോര്‍ഡര്‍ റോ‍ഡ്സ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) കീഴിലുള്ള സ്ഥാപനമാണ് ജിആര്‍ഇഎഫ്.

Leave a Reply

Your email address will not be published. Required fields are marked *