KOYILANDY DIARY

The Perfect News Portal

ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു

കൊയിലാണ്ടി: ദേശീയ പാതക്കരികിൽ ചെങ്ങോട്ടുകാവിൽ പഴയ വില്ലേജ് ഓഫീസിന് സമീപം ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. രാത്രിയുടെ മറവിലാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവൃത്തി തുടരുന്നത്. പല തവണ ഇത് ആവർത്തിച്ചിട്ടും കുറ്റവാളികളെ കണ്ടെത്താനാകാത്തതിനാൽ നാട്ടുകാർ നിസ്സഹായരാണ്.

ദുർഗന്ധം നിമിത്തം സമീപവാസികളാണ് ഏറെ ദുരിതമനുഭവിക്കുന്നത്. ഈ കേന്ദ്രത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം മുൻനിർത്തി കൊയിലാണ്ടി എ.എസ്.ഐ.എം.ദിലീഷ്, പഞ്ചായത്ത് അംഗങ്ങളായ കെ.ഗീതാനന്ദൻ, സാദ്ദീഖ് എന്നിവർ സ്ഥലം നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *