KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സിവിൽ സ്റ്റേഷനിൽ ആൽമരം പൊട്ടിവീണു. PWD കെട്ടിടം തകർന്നു

കൊയിലാണ്ടി: കൊയിലാണ്ടി സിവിൽ സ്റ്റേഷനിൽ ആൽമരത്തിന്റെ ഭീമൻ കൊമ്പ് പൊട്ടി വീണ് പൊതുമരാമത്ത് വകുപ്പ് കെട്ടിടത്തിന് കേട്പാട് പറ്റി. ആർക്കും പരിക്കില്ല. ഇന്നു രാവിലെ 8.45 ഓടെ സിവിൽ സ്റ്റേഷൻ വളപ്പിലെ ടൂറിസ്റ്റ് ബംഗ്ലാവിൻ്റെ മുറ്റത്തുള്ള കൂറ്റൻ ആൽമരമാണ് പൊട്ടി വീണത്. ഭീകരമായ ശബ്ദത്തോടെ പൊട്ടി താഴേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

രാവിലെ ആയതിനാൽ ഓഫീസുകളിൽ ആരും എത്തിയിരുന്നില്ല. അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ ഓഫീസിൻ്റെ കെട്ടിടത്തിനാണ് കേട് പാട് പറ്റിയത്. റിക്കാർഡ്‌ റുമിൻ്റെ മുകളിലാണ് മരം പതിച്ചത്. കൊയിലാണ്ടി പോലീസ് സി.ഐ. എൻ. സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം കുതിച്ചെത്തി. തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ ക്രെയിനിൻ്റെ സഹായത്തോടെ മരം മുറിച്ച് മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *