KOYILANDY DIARY

The Perfect News Portal

ജനദ്രോഹ നയത്തിൽ മോദിയും പിണറായിയും ഒപ്പത്തിനൊപ്പം

കൊയിലാണ്ടി : ജനദ്രോഹ നയത്തിൽ മോദിയും പണറായി വിജയനും ഒപ്പത്തിനൊപ്പമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വേണ്ടി നർമ്മിച്ച സി. കെ. ജി. സെന്റർ ഓഫീസും, സമ്പൂർണ്ണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ജനതയെ ദ്രോഹിക്കുന്ന മത്സരത്തിൽ നരേന്ദ്രമേദി നോട്ട് പിൻവലിക്കലിലൂടെയും പിണറായി വിജയൻ റേഷനരി നിരോധനത്തിലൂടെയും ഒപ്പത്തിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

umman-3

കെ. പി. സി. സി. നിർവ്വാഹകസമിതി അംഗം യു. രാജീവൻ അദ്ധ്യക്ഷതവഹിച്ചു. മുൻ മന്ത്രി പി. ശങ്കരൻ, ഡി. സി. സി. പ്രസിഡണ്ട് ടി. സിദ്ദീഖ്, പി. എം. സുരേഷ് ബാബു, കെ. പി. അനിൽകുമാർ, അഡ്വ: വിജയൻ, അഡ്വ: കെ. പ്രവീൺ കുമാർ, വി. ടി. സുരേന്ദ്രൻ, സി. വി. ബാലകൃഷ്ണൻ, കെ. രാജൻ, മഠത്തിൽ നാണു, രാജേഷ് കീഴരിയൂർ, വി. വി. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *