KOYILANDY DIARY

The Perfect News Portal

ജനകീയ പങ്കാളിത്തത്തോടെ വിയ്യൂർ ഗ്രാമം ശുചീകരിച്ചു

കൊയിലാണ്ടി: നഗരസഭയുടെ ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായി അരീക്കൽതാഴ വി. പി. രാജന്‍ സ്മാരക കലാ സാംസ്‌കാരിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തില്‍ വിയ്യൂര്‍ അരീക്കല്‍ താഴെ വിവിധ ഭാഗങ്ങളിൽ ശുചീകരണ യജ്ഞം നടത്തി. മികച്ച പങ്കാളിത്തത്തോടെയുള്ള ശുചീകരണം നാട്ടുകാർക്ക് ആവേശമായി. നഗരസഭാ കൌൺസിലർ ഒ.കെ.ബാലൻ്റെ സാന്നിദ്ധ്യത്തിൽ ജിജേഷ് അരീക്കല്‍ (അസിസ്റ്റീവ് ടെക്‌നോളജി റിസര്‍ച്ച് & ഡവലപ്പ്‌മെൻ്റ്)  പരിപാടി ഉദ്ഘാടനം ചെയ്തു.  

ഹരിത കേരളമിഷന്‍, തിരുവങ്ങൂര്‍ പി.എച്ച്.സി, വിവിധ രാഷ്ട്രീയ-കലാ സാംസ്‌കാരിക, റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, മുനിസിപ്പല്‍ സാനിറ്ററി കമ്മിറ്റി വിയ്യൂര്‍, വിദ്യാര്‍ഥികള്‍, നഗരസഭ ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു. 

എം.പി.നിരഞ്ജന (ഹരിത കേരളമിഷന്‍), സുനിത, പി.കെ. അനില്‍ കുമാര്‍, അരീക്കല്‍ ഷീബ, രാജന്‍ പുളിക്കൂല്‍, അരീക്കല്‍ ചന്ദ്രന്‍, പി. കെ. പുഷ്‌കരന്‍, ബജീഷ് തരംഗിണി, പി.ടി.ഉമേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisements

സേവ് BJP പോസ്റ്റർ: കൊയിലാണ്ടി ബിജെപിയിൽ ചേരിപ്പോര് രൂക്ഷമാക്കുന്നു

കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാൻ്റിനകത്തെ പൊതു ഇടങ്ങൾ  കച്ചവടക്കാർ കൈയ്യേറി: ബസ്സ് യാത്രക്കാർ ദുരിതത്തിൽ

Leave a Reply

Your email address will not be published. Required fields are marked *