KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ അനുമതിയില്ലാതെ കെട്ടിട നിർമ്മാണം: പഞ്ചായത്ത് തടഞ്ഞു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ അനുമതിയില്ലാതെ കെട്ടിടം നിർമ്മിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം പഞ്ചായത്ത് അധികൃതർ തടഞ്ഞു. തിരുവങ്ങൂർ അണ്ടികമ്പനി ബസ് സ്റ്റോപ്പിനു വടക്ക് വശത്താണ് ബിൽഡിങ്ങ് നിർമ്മാണം തുടങ്ങിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് അശോകൻകോട്ട് സ്ഥലത്തെത്തി നിർമ്മാണം നിർത്തി വെയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. യാതൊരു നിർമ്മാണ അനുമതിയും പഞ്ചായത്തിൽ നിന്നും വാങ്ങാതെയാണ് നിർമ്മാണം നടന്നിരുന്നത്.

തുടർന്ന് മേൽക്കൂരയിൽ പതിച്ച ഷീറ്റുകൾ അഴിച്ചുവെപ്പിച്ചു. അനുമതിയില്ലാതെ വൈദ്യുതി വലിച്ചതിന് കെ.എസ്.ഇ.ബി.അധികൃതർ സ്ഥലത്തെത്തി ലൈൻ ഡിസ്കണക്ട് ചെയ്യുകയും നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. നേരത്തെ ഇവിടെ നിന്നും അനുമതിയില്ലാതെ മണ്ണെടുത്തത് റവന്യൂ അധികൃതർ തടഞ്ഞിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *