KOYILANDY DIARY

The Perfect News Portal

അഭയം ചേമഞ്ചേരിയുടെ സംഘാടക സംഗമം കെ. ദാസൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന അഭയം ചേമഞ്ചേരിയുടെ പുതിയ രണ്ട് പദ്ധതികളുടെ സംഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ സംഗമം എം. എൽ. എ. കെ. ദാസൻ നിർവ്വഹിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിന് തയ്യാറായ അഭയം ചേമഞ്ചേരിയുടെ പ്രവർത്തനം സമൂഹത്തിന് മാതൃകയാണെന്ന് അദ്ധേഹം പറഞ്ഞു.

കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അധ്യക്ഷതവഹിച്ചു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട്, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ, അമ്പാടി ബാലൻ, അത്തോളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കല്ല്യാണി, ബി. പി. ഒ. എം. ജി. ബൽരാജ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എം. സി. മമ്മദ്‌കോയ പ്രോജക്ട് വിശദീകരിച്ചു. കെ. ഗംഗാധരൻ മാസ്റ്റർ നന്ദിപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *