KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരിയുടെ ഭൂതകാല ചരിത്ര ചിത്രങ്ങൾ ക്യാൻവാസിൽ പകർത്തി

കൊയിലാണ്ടി: ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ത്രസിക്കുന്ന ഏടായ രജിസ്റ്റാർ ഓഫീസ് തീവെപ്പടക്കം ചേമഞ്ചേരിയുടെ ഭൂതകാല ചരിത്ര ചിത്രങ്ങൾ ക്യാൻവാസിൽ പകർത്തി പൂക്കാട് കലാലയം ചിത്രകാരന്മാർ. സ്വാതന്ത്ര്യപൂർവ്വ കാലത്തെ ചേമഞ്ചേരിയിലെ ജന ജീവിതത്തിൻ്റെ വ്യത്യസ്ത കാഴ്ചകൾ, രജിസ്റ്റാർ ഓഫീസ് തീവെപ്പിനു മുമ്പു നടന്ന ഗൂഢാലോചന, ‘സ്വതന്ത്ര ഭാരതം’ പത്രം അച്ചടിക്കാൻ കല്ലച്ചും ചുമന്നുള്ള രാത്രിയാത്ര, കോരപ്പുഴ പാലം കേളപ്പജി ഉദ്ഘാടനം ചെയ്യുന്നത്, വാസ്കോഡ ഗാമയുടെ വരവ് മുതലായവ ചിത്രങ്ങളിൽ ചിലതാണ്.

കലാലയം ചിത്രകാരന്മാരായ യു. കെ. രാഘവൻ, ശശി കോട്ട്, ഏ.കെ. രമേശൻ, സുരേഷ് ഉണ്ണി, സുബേഷ് പത്മനാഭൻ, സുജേഷ് എന്നിവർ ചേർന്നാണ് ചിത്രങ്ങൾ തയ്യാറാക്കിയത്. ഗാന്ധിജയന്തി ദിനത്തിൽ കലാലയം ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ചിത്രങ്ങൾ  ഗ്രാമ പഞ്ചായത്തിനു സമ്മാനിച്ചു.  പ്രസിഡണ്ട് അശോകൻ കോട്ട് ചിത്രങ്ങൾ ഏറ്റുവാങ്ങി. കലാലയം പ്രസിഡണ്ട്  യു. കെ. രാഘവൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീബ വരേക്കൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ  ഇ. അനിൽകുമാർ, പി.പി.ശ്രീജ, ഉണ്ണി തിയ്യക്കണ്ടി തുടങ്ങിയവർ ചിത്രകാരന്മാർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.  കലാലയത്തിനു വേണ്ടി  പ്രിൻസിപ്പൽ ശിവദാസ് ചേമഞ്ചേരി ഉപഹാരം ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് മെമ്പർ സത്യനാഥൻ മാടഞ്ചേരി കെ. ശ്രീനിവാസൻ, മാനേജർ കാശി പൂക്കാട് എന്നിവർ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *