KOYILANDY DIARY

The Perfect News Portal

ചേത്തനാരി ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു

കൊയിലാണ്ടി: ആർ.പി.ജവാൻ ചേത്തനാരി ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു. വീട്ടിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കോഴിക്കോട് ആർ.പി.എഫ്.എ.എസ് ഐ. ഭൂപേഷ് കുമാർ, ഹെഡ് കോൺസ്റ്റബിൾമുരളീധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ, പി.വിശ്വൻ, സത്യനാഥൻമാടഞ്ചേരി, വി.കെ. ശശിധരൻ, കെ.ഗീതാനന്ദൻ, കിരൺ കുമാർ, മേലൂർ സ്കൂളിലെ വിദ്യാർത്ഥികളും, നാട്ടുകാരും പങ്കെടുത്തു.

എസ്.എം.സി. ചെങ്ങോട്ടുകാവിൻ്റെ ആഭിമുഖ്യത്തിലും അനുസ്മരണ സമ്മേളനം നടത്തി. എൻ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻ്റ് വിതരണം പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ നിർവ്വഹിച്ചു. വി. കെ. ഉണ്ണികൃഷ്ണൻ, മുൻ എം.എൽ.എ. പി. വിശ്വൻ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *