KOYILANDY DIARY.COM

The Perfect News Portal

യൂണിവേഴ്‌സിറ്റി കോളേജിലെ ഇടിമുറി ഇനി മുതല്‍ വായനാ മുറിയാകും

തിരുവന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ ഇടിമുറി എന്നറിയപ്പെട്ട യൂണിയന്‍കേന്ദ്രം സ്റ്റാറ്റിസ്റ്റിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വായനാ മുറിയാക്കി മാറ്റാന്‍ തീരുമാനം. ക്ലാസ്സ് മുറിയാക്കാനുള്ള അധികൃതരുടെ നീക്കത്തെ വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് വായനാമുറിയാക്കാനുള്ള നടപടി സ്ഥീകരിച്ചത്.

ഉത്തരക്കടലാസുകളും മദ്യക്കുപ്പികളും കണ്ടെടുത്ത കോളേജിലെ എസ്‌എഫ്‌ഐ കേന്ദ്രം ക്ലാസ് മുറിയാക്കാനായിരുന്നു കോളേജ് അധികൃതരുടെ തീരുമാനം. ഇതിനാായി യൂണിയന്‍ മുറിയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇവിടം ഇംഗ്ലീഷ് ക്ലാസ് മുറിയാക്കാനായിരുന്നു കോളേജ് ആലോചിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പ് തിരിച്ചടിയായി.

അതോടെയാണ് സ്റ്റാറിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വായനാ മുറിയായി മാറ്റാന്‍ തീരുമാനം ആയത്. എസ്‌എഫ്‌ഐ മൂന്ന് പതിറ്റാണ്ടോളം കൈവശം വച്ച മുറി എസ്‌എഫ്‌ഐ നേതാക്കള്‍ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഒഴിയേണ്ടിവന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!