KOYILANDY DIARY

The Perfect News Portal

കൂടത്തായി കൊലപാതക പരമ്പ കേസ്: അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡി.ജി.പി. പ്രത്യേക പുരസ്കാരം പ്രഖ്യാപിച്ചു

കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പ കേസ് രഹസ്യമായി മികച്ച അന്വേഷണത്തിലൂടെ പുറം ലോകത്തെ അറിയിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡി.ജി.പി. പ്രത്യേക പുരസ്കാരം പ്രഖ്യാപിച്ചു. ഇവർക്ക് മൊറിട്ടോറിയൽ എൻട്രി സർവീസ് പ്രഖ്യാപിച്ചു. ഡി.ജി.പി.യാണ് പ്രത്യേക പുരസ്കാരം പ്രഖ്യാപിച്ചത്. ജില്ലാ പോലീസ് മേധാവി. കെ. ജി. സൈമണിന് കമൻ്റേഷൻ സർട്ടിഫിക്കറ്റും. അന്വേഷണ സംഘത്തിലുള്ള മറ്റുള്ളവർക്ക് മെറിറ്റോറിയൽ സർവീസ് എൻട്രിയുമാണ് ഡി.ജി.പി. പ്രഖ്യാപിച്ചത്.]

അന്വേഷണം ഏകോപിപ്പിച്ച അഡീഷണൽ എസ്. പി. ടി. കെ. സുബ്രഹ്മണ്യൻ, ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ ഹരിദാസ്, എസ്. ഐ. ജീവൻ ജോർജ്, വി.പി. രവി, പി.പി. മോഹനകൃഷ്ണൻ, സൈബർ സെല്ലിലെ കെ.സത്യൻ, യൂസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എം.പി. ശ്യാം എന്നിവർക്കാണ് പ്രത്യേക പുരസ്കാരം പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *