KOYILANDY DIARY.COM

The Perfect News Portal

ചുമട് എടുക്കാന്‍ പൊലീസുകാര്‍; ഡിജിപിയുടെ സര്‍ക്കുലറിന് പുല്ലുവില

തിരുവനന്തപുരം: തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള സാധനങ്ങള്‍ ഇറക്കുന്നത് പൊലീസ് ഉദ്യോഗസ്ഥര്‍. പൊലീസുകാരെ കൊണ്ട് മറ്റ് ജോലികള്‍ ചെയ്യിക്കരുതെന്ന ഡിജിപിയുടെ സര്‍ക്കുലര്‍ കാറ്റില്‍പ്പറത്തിയാണ് കയറ്റിറക്ക് പണി.

ഡിജിപി ചെയര്‍മാനായ കേന്ദ്രീയ വിദ്യാലയത്തിലാണ് പൊലീസുകാരെ കൊണ്ട് കയറ്റിറക്ക് ജോലിയെടുപ്പിക്കുന്നത്. സാധനങ്ങള്‍ മാറ്റുന്നതിനായി കേന്ദ്രീയ വിദ്യാലയത്തിന് പ്രത്യേക തുകയിരിക്കെയാണ് പൊലീസുകാരെ കൊണ്ട് ഇങ്ങനെ പണിയെടുപ്പിക്കുന്നത്. പേരൂര്‍ക്കട എസ് എ പി ക്യാമ്പിലെ പൊലീസ് ബാരക്കിലാണ് കേന്ദ്രീയ വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. ക്യാമ്പിനുള്ളില്‍ തന്നെ അടുത്തിടെ സ്കൂളിനായി പുതിയ കെട്ടിടം പണികഴിപ്പിച്ചിരുന്നു. ബാരക്കില്‍ നിന്നും മേശയും കസേരയും അടക്കമുള്ള സാധനങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന ജോലി ചെയ്യുന്നത് പൊലീസുകാരാണ്.

ഒരു മാസം മുമ്പ് പാസിംഗ് ഔട്ട് കഴിഞ്ഞ പൊലീസുകാര്‍ക്കാണ് ചുമതല. ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചാണ് പൊലീസുകാരെ ജോലിക്കിറക്കിയതെനനാണ് വിവരം. ആഭ്യന്തര പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞവരോട് ഇനി ജയിക്കണമെങ്കില്‍ ജോലിക്കിറങ്ങണമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. നേരത്തെ എസ്‌എപി ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരെയും ഡ്രൈവര്‍മാരെയും ദാസ്യപ്പണിക്ക് നിയോഗിച്ചത് വിവാദമായിരുന്നു. അതേസമയം, ബാരക്കില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ സഹായം നല്‍കിയതാണെന്ന് കമാണ്ടന്‍റ് ടിഎഫ് സേവ്യര്‍ വിശദീകരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!