KOYILANDY DIARY

The Perfect News Portal

ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഉപവാസ സമരം നടത്തി

പേരാമ്പ്ര: കടിയങ്ങാട് പാലം ബസ് സ്റ്റോപ്പ് നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഉപവാസ സമരം നടത്തി. ചങ്ങരോത്ത് പഞ്ചായത്തിലെ പപ്പന്‍ കന്നാട്ടി, ജവാന്‍ അബ്ദുളള എന്നിവരാണ് സമരം നടത്തിയത്. നേരത്തെ പുതിയപാലം പണിയുന്നതിന്റെ ഭാഗമായി ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റുകയായിരുന്നു.

ഗതാഗതത്തിനായിപാലം തുറന്നുകൊടുത്തെങ്കിലും ബസ് കാത്തിരിക്കാന്‍ യാത്രക്കാര്‍ പൊരിവെയിലത്തും മഴയത്തും നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. പല തവണ പഞ്ചായത്ത് ഓഫീസില്‍ ബന്ധപ്പെട്ടപ്പോഴും വ്യക്തമായ മറുപടി പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊതു ജനങ്ങള്‍ക്കായി ഇവര്‍ സമരരംഗത്തെത്തിയത്.

മദ്യനിരോധന സമിതി നേതാവ് ചന്തുക്കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്ള പുനത്തില്‍, കരുണാകരന്‍ മാസ്റ്റര്‍, രാഹുല്‍, ശങ്കരക്കുറുപ്പ് മനത്താനത്ത്. കെ.എസ് ബാബു, സമീഷ്, സജീവന്‍ പല്ലവി എന്നിവർ സംസാരിച്ചു. ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ ചെറുക്കാട് സമരക്കാരെ ഷാളണിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *