KOYILANDY DIARY

The Perfect News Portal

ഗോപി മാസ്റ്ററുടെ നാലാം ചരമ വാർഷികം ആചരിച്ചു

കൊയിലാണ്ടി: സി പി ഐ (എം) ൻ്റെയും അദ്ധ്യാപക പ്രസ്ഥാനത്തിൻ്റെയും നേതാവായിരുന്ന
ടി ഗോപി മാസ്റ്ററുടെ നാലാം ചരമ വാർൽികം ആചരിച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലം മുതൽ കൊയിലാണ്ടിയിലെ പാർട്ടിയെ നയിച്ച നേതാവായിരുന്നു ഗോപി മാസ്റ്റർ. അദ്ധ്യാപക പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനമാരംഭിച്ചു. പിന്നീട് പൊതു പ്രസ്ഥാനത്തിന്റെ കൊയിലാണ്ടിയിലെ നേതാവായി മാറി. മികച്ച സംഘാടകനും പ്രക്ഷോഭകാരിയുമായ സഖാവ് അടിയന്തരാവസ്ഥ കാലത്ത് പൊലീസും, ഗുണ്ടകളും നടത്തിയ മർദ്ദനങ്ങളെ വലിയ തോതിൽ ചെറുത്തു നിന്നിട്ടുണ്ട്. മരണംവരെ പാർട്ടിയുടെ ലോക്കൽ കമ്മറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

മാസ്റ്ററുടെ സ്വ വസതിയിൽ അദ്ദേഹത്തിൻ്റെ ച്ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം നടന്ന അനുസ്മരണ പരിപാടി മുൻ എം.എൽ.എ.യും സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗവുംമായ പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ. കെ. ദാസൻ അനുസ്മരണ പ്രഭാഷണം നടത്തി. സിപിഐ(എം) ഏരിയാ കമ്മിറ്റി അംഗങ്ങളായ അഡ്വ. എൽ.ജി. ലിജീഷ്, കെ. ഷിജു, ലോക്കൽ സെക്രട്ടറി പി.കെ. ഭരതൻ, മാങ്ങോട്ടിൽ സുരേന്ദ്രൻ, എ. ലളിത എന്നിവർ സംസാരിച്ചു. പി.വി. സത്യൻ സ്വാഗതവും ടി.വി. ദാമോദരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *