KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഊരള്ളൂരിൽ തോക്ക് ചൂണ്ടി യുവാവിനെ തട്ടിക്കൊണ്ട്പോയി

കൊയിലാണ്ടി: ഗൾഫിൽ നിന്നെത്തിയ യുവാവിനെ വിട്ടിൽ ഒരു സംഘം ആളുകൾ തോക്ക് ചൂണ്ടി തട്ടികൊണ്ട് പോയി. ഊരള്ളൂർ മതോത്ത് മീത്തൽ അഷറഫിനെയാണ് ഇന്നു രാവിലെ വാഹനത്തിലെത്തിയവർ തട്ടികൊണ്ട് പോയത്. രാവിലെ 6.30 ഓടെയാണ് സംഭവം. വീട്ടിലെത്തിയ സംഘം ആദ്യം ഇയാളുടെ അനുജന് നേരെയായിരുന്നു തോക്ക് ചൂണ്ടിയത്. പിന്നീടാണ് അഷറഫിനെ കണ്ടത് തുടർന്ന് വാഹനത്തിൽ കയറ്റി. അനുജൻ്റെ മൊബൈൽ ഫോണും തട്ടിയെടുത്തതായി പറയുന്നു. മാത്രമല്ല തട്ടികൊണ്ട് പോകുന്നതിനിടെ അനുജൻ കാറിനുനേരെ കല്ലേറ് നടത്തിയതായും പറയുന്നു.

അഷറഫ് ഒരു മാസം മുമ്പെ ആണ് സൗദിയിൽ  നിന്നും നാട്ടിലെത്തിയത്. ഇയാളുടെ കൈവശം സ്വർണ്ണം ഉണ്ടായിരുന്നതായും, അത് കൊടുക്കാത്തതാണ് തട്ടികൊണ്ട് പോകാൻ കാരണമെന്നും പറയുന്നു. സംഭവത്തെ തുടർന്ന് പോലീസെത്തി അന്വേഷണം തുടങ്ങി. സമീപത്തെ സി.സി.ടി.വി.കൾ പോലീസ് പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. സ്വർണ്ണ കടത്ത് സംഘത്േതിത്തിൽപ്പെട്ട ആളുകളാണ് തട്ടികൊണ്ട് പോകലിന് പിന്നിൽ എന്ന് സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *