KOYILANDY DIARY

The Perfect News Portal

ഗാന്ധിജയന്തി വാരാഘോഷം: ശുചീകരണ യജ്ഞം – സംഘാടക സമിതി രൂപീകരിച്ചു

കൊയിലാണ്ടി: ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി സപ്തംമ്പര്‍ 30 മുതല്‍ ഒക്ടോബര്‍ 6 വരെ സംഘടിപ്പിക്കുന്ന ശുചീകരണ പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിന് നഗരസഭാതല സംഘാടക സമിതി രൂപീകരിച്ചു. ഇതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണം സംഘടിപ്പിക്കും. ഒക്ടോബര്‍ 2ന് ബഹുജന പങ്കാളിത്തത്തോടെയാവും ശുചീകരണം.

സപ്റ്റംബർ 30ന് കൊല്ലം, ആനക്കുളം, ഒക്ടോബർ 1 ന് സിവില്‍ സ്‌റ്റേഷന്‍ പരിസരം, പൊലീസ് സ്റ്റേഷന്‍ പരിസരം. 2ന് കൊയിലാണ്ടി നഗരം. 3ന് മാര്‍ക്കറ്റ്. 4ന് മീത്തലെക്കണ്ടി പള്ളിമുതല്‍ പഴയ മാര്‍ക്കറ്റ് റോഡ് വരെ. 5ന് സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, 6ന് വാര്‍ഡ്തല ശുചീകരണം എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്.

ടൗണ്‍ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി  ചെയർമാന്മാരായ എന്‍.കെ. ഭാസ്‌കരന്‍, വി.കെ. അജിത, കൌൺസിലർമാരായ എം.സുരേന്ദ്രന്‍,  കെ. പി. രമേശന്‍, ജെ.എച്ച്.ഐ. കെ.എം.പ്രസാദ് എന്നിവര്‍ സംസാരിച്ചു.

Advertisements

വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, കുടുംബശ്രീ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, യുവജന സംഘടനാ, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *