KOYILANDY DIARY

The Perfect News Portal

കോൺട്രാക്ടർമാർ മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി

കൊയിലാണ്ടി: ഓൾ കേരള ഗവ: കോൺട്രാക്ട് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന ഉപവാസ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് മിനി സിവി സ്റ്റേഷനിലേക്ക് പ്രകടനം നടത്തി.

പേരാമ്പ്ര, വടകര, കൊയിലാണ്ടി താലൂക്ക് കമ്മിറ്റി സംയുക്തമായാണ് മാർച്ച് നടത്തിയത്. ക്യാപ്പബലിറ്റി സർട്ടിഫിക്കറ്റ് ഒഴിവാക്കുക, സെക്യൂരിറ്റി കാലാവധി വർദ്ധിപ്പിച്ചത് പിൻവലിക്കുക, ഒരു കോടി രൂപ വരെയുള്ള എസ്റ്റിമേറ്റുകൾക്ക് ഡിപ്പാർട്ട്മെൻറ് ടാർ വാങ്ങി നല്കുക, എൽ.എസ്.ജി.ഡി കരാറുകാർ ടാർ വാങ്ങിയാൽ ബിൽ പ്രകാരമുള്ള സംഖ്യ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രകടനം നടത്തിയത്.

കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി ബിജു, ശെന്തിൽകുമാർ സി.എം ബാലൻ നായർ, പേരാമ്പ്ര മേഖലാ കമ്മിറ്റി സെക്രട്ടറി പ്രകാശൻ, രാജൻ കായണ്ണ, പ്രശോഭ്, കെ.പി. ഗണേശൻ, സി.കെ. അമ്മത്, ജിതേഷ് ബാലൻ എന്നിവർ സംസാരിച്ചു. 

Advertisements

Leave a Reply

Your email address will not be published. Required fields are marked *