KOYILANDY DIARY

The Perfect News Portal

ദേശീയപാത വികസനം; ജാതിമത ഭേദമന്യേ ജനങ്ങള്‍ സംരക്ഷണ കവചം തീർത്തു

കൊയിലാണ്ടി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തിരുവങ്ങൂര്‍ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രം, വെറ്റിലപ്പാറ മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് എന്നീ ആരാധനാലയങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ വിശ്വാസികളും ബഹുജനങ്ങളും ദേശീയപാതയില്‍ സംരക്ഷണ കവചം സംഘടിപ്പിച്ചു.

ക്ഷേത്രവും മസ്ജിദും കൂട്ടായും വെവ്വേറെയും അധികൃതരുടെയും ജനപ്രതിനിധികളുടെയും മുമ്പാകെ  നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചെങ്കിലും അനുകൂല നടപടികള്‍ ഇല്ലാതെ വന്നതിനാലാണ് ജനങ്ങള്‍ ജാതിമത ഭേദമന്യേ സമരപാതയിലേക്ക് ഇറങ്ങിയത്. ചരിത്രകാരന്‍ ഡോ.എം.ആര്‍.രാഘവ വാര്യര്‍ സംരക്ഷണ കവചം ഉദ്ഘാടനം ചെയ്തു. എം.പി. മൊയ്തീന്‍കോയ അധ്യക്ഷത വഹിച്ചു.

ഇളയിടത്ത് വേണുഗോപാല്‍, കാപ്പാട് ഖാസി പി.കെ.കെ. ഷാഹാബുദ്ദീന്‍ ഫൈസി, കെ.ഹക്കിം മുസ്ല്യാര്‍, ഹക്കിം മുസ്ല്യാര്‍ കാപ്പാട്, ടി.ടി. ഇസ്മയില്‍, പി.കെ.കെ. ബാവ, ഉണ്ണിക്കൃഷ്ണന്‍ പൂക്കാട്, അവിണേരി ശങ്കരന്‍, വിജയന്‍ കണ്ണഞ്ചേരി, യു.കെ. രാഘവന്‍, ടി.പി.മുഹമ്മദ് അഷ്‌റഫ്, ദാമോദരന്‍ കുന്നത്ത്, ശശി അമ്പാടി, എ.കെ.സുനില്‍, ബിനീഷ് ബിജലി എന്നിവര്‍ സംസാരിച്ചു.

Advertisements

തുടര്‍ന്ന് നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രത്തിനും മസ്ജിദിനും ഇടയില്‍ തീര്‍ത്ത സ്‌നേഹമതിലില്‍ പങ്കെടുക്കുവാന്‍ നൂറകണക്കിന് സ്ത്രീകളടക്കമുള്ളവര്‍ പങ്കെടുത്തു. പരിപാടിയില്‍ സംഘടിപ്പിച്ച ചിത്ര കവചത്തില്‍ പ്രശസ്ത ചിത്രകാരന്‍മാരായ ശശി കോട്ട്, സുരേഷ് ഉണ്ണി, എ.കെ.രമേശ്, കെ.പി.ബിജു, സന്തോഷ് പത്മ നിവാസ്, സായ്പ്രസാദ്, റഹ് മാന്‍ കൊഴുക്കല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *